Naser Poolamanna
nasaerpoolamanna@yahoo.com
Subscribe to:
Post Comments (Atom)
This home is the “Gateway” to my heart. First of all, let me tell you about My Edathanattukara. or you can say My KERALA the “God's Own Country” open this below link: http://www.flickr.com/groups/376080@N24/discuss/72157600495335303/
10 comments:
എന്റെ മനസ്സ്, എന്‍റെ കൊച്ചുഗ്രാമത്തിനെ ഒരു കിളിവാതലിലൂടെ ഞാന്‍ തുറന്നു വെക്കുന്നു, ഈ ബ്ലോഗുകളില്‍......പലതും കണ്ടും കേട്ടും. ജീവിക്കുന്ന ഒരു പാവം പ്രവാസി മലയാളി. മലയാളം എഴുതാനും വേണ്ട വിധം അറിയി ല്ല എന്നാലും എന്നാലും എന്തെങ്കിലും കുത്തി കുറിക്കട്ടെ....
ഓര്‍മകളുടെ ആഴങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ എന്നു നഷ്ടപെട്ട ആ കാലത്തെ കുറിച്ചുള്ള നൊമ്പരങ്ങല്‍ മാത്രം ബാക്കി... 100 കൊ ല്ല0 മുമ്പ് മരിച്ച ഒരാള്‍ പുനര്‍ജീവിച്ചു വന്നാല്‍ “ചെമ്മനം ചാക്കോയുടെ അസ്ഥികൂടത്തിന്റെ കഥ” പോലെ “സിന്ധുബാദ് അറബി കഥ” പോലെ vറിപ് വാന്‍ വിങ്കിളി'' നെപ്പോലെ അത്ഭുതപ്പെട്ടുപോകും. ``മനവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍മുഖം'' എന്ന് ഓര്‍ക്കുന്നു....
നല്ലതെന്നോ ചീത്തയെന്നോ വേര്‍തിരിവില്ല)തെ. ചെറുതും വലുതുമായ, എന്റെ നൊമ്പരങ്ങള്‍, സന്തോഷങ്ങള്‍, എന്തിനേറെ, നൈരാശ്യവും സ്നേഹവും, നഷ്ടങ്ങളും ഇല്ലാത്തതും അനുഭവിക്കാത്തതുമായ, ഒരു മലയാളി.. സത്യം ഇപ്പോള്‍ പറയാനു മടിക്കുന്നവരും ... മലയാളം പറയാന്‍ മടിക്കുന്നവരും, കഴിഞ്ഞ കഥ പറയാന്‍ നാണക്കേട്തോന്നുന്നവരും ഉണ്ട് കാരണം അവര്‍ മോഡേണ്‍ യുഗത്തിലാണ് ജീവിക്കുന്നത്.... അമേരിക്കക്കാരന്റെ , ബ്രിട്ടീഷ്‌ക്കാരന്റെ, അറബിയുടെ കൂടെ ഇരിക്കുമ്പോള്‍ ഇതല്ല)0 ഓര്‍ക്കുന്നതും പറയുന്നതും നാണക്കേടല്ലേ... മോഡേണ്‍ഭാര്യോമാരോട്, കുട്ടികളോട് പറയാന്‍ മടിക്കുന്നവരും ഉണ്ട്.... കാരണം High Tech. Digital യുഗത്തിലാണ് നമ്മുടെ ജീവിതം....
എടത്തനാട്ടുകര എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരുപാടു ഒരുപാടു ഓര്‍മ്മകള്‍ എല ല്ല)വര്‍ക്കും സമ്മാനിച്ച ഒരു കൊച്ചു ഗ്രാമമാണ്. എല ല്ല)വര്‍ക്കും അവരുടെ ജനിച്ച നാടും സംസാരിക്കുന്ന ഭാഷയും വിശ്യസിക്കുന്ന മതവും വലുതാക്കി മാത്രമേ പറയാറുള്ളൂ. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ത ഒരു വേറിട്ട കഥകളാണ് എടത്തനട്ടുകര ...
ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങളും ദു:ഖങ്ങളും സമ്മാനിച്ച ഒത്തിരി നിമിഷങ്ങള്‍...അവക്കിടയില്‍ ജീവിതാവസാനം വരെ മനസ്സില്‍ കാത്തുസൂക്ഷിക്കുവാനും താലോലിക്കാനും കൊണ്ടുനടക്കുവാനുമായി ചില സംഭവങ്ങള്‍... നാളെയുടെ പ്രചോതനമായി നിലകൊള്ളുന്ന ആ കൊച്ചു നിമിഷങ്ങള്‍.... ആ ഓര്‍മകളുടെ കെട്ട് അഴിച്ചാല്‍ ആദ്യം ഓടിയെത്തുന്ന എന്‍റെ സുന്ദരമായ ബാല്യം തന്നെയാണ്. കുട്ടിക്കാലത്ത് കേരളത്തിനു പുറത്തുനിന്നു മദ്യപ്രദേശില്‍ നിന്നും വന്ന സമയം പാളതൊപ്പി വെച്ച പണിക്കാരെ കണ്ടപ്പോള്‍ പോലീസ് ആണെന്ന് കരുതി പേടിച്ച് കരന്ഞ നാളുകള്‍ ....ഉണക്ക പൂള കട്ട് തിന്നു ചര്‍്ദിചച കഥകള്‍ ... അതിനിടയില്‍ മധുരിക്കുന്നതും ചുട്ടു പൊള്ളിക്കുന്നതുമായ പലയൊര്‍മ്മകള്‍, ജീവിതത്തിന്റെ ആ യാത്ര നമ്മെളെ ഒരോ നാഴികകല്ലും താണ്ടി നയിക്കുന്നു, എന്നിട്ടും നാം ചോതിക്കുന്നു.. ഇനിയും ബാക്കിയുണ്ടോ.???
പിച്ചവച്ച ആ എന്റെ കൊച്ചുഗ്രാമത്തിലെ മണ്‍വഴികളും... കളിച്ചുവളര്‍ന്ന തൊടിയും, വയലേലകളും... തൊടിയിലെ മാവും, അടര്‍ന്നുവീഴുന്ന കണ്ണിമാങ്ങയുടെ രുചിയും... ആദ്യമായി എടത്തനാട്ടുകര വന്ന ബസ്സുകള്‍.... മാലയും, തെങ്ങില്‍ പൂക്കുലയും, കുറിയു, ചാന്തും ചന്തനവും തേച്ചു വന്ന ബസുകളായ...കോഴിക്കോട്ടേക്കു വന്ന വീ.പീ ബസ്സും, കൊപ്പത്തേക്കുവന്ന നിലീമ എന്ന മയില്‍വാഹനവും ബസ്സും, പാലക്കാട്ടേക്കുവന്ന ജെ .ബി. ട്ടി. എന്ന ബസ്സും ജീവിതത്തിലെ ആദ്യാനുഭങളാണു...
കൊച്ചു ഗ്രാമം കുരുത്തോലകള്‍ വഴിതീര്‍ത്ത തേനരുവികളും, സൂര്യനെ തൊഴും കതിര്‍തൂമ്പയും പൊന്‍ സൂര്യന്‍ തൊട്ടനുഗ്രഹിച്ച പാടവരമ്പും പുന്ചപ്പാടം, മകര മാസത്തിലെ കുളിരും, കുംഭ മാസത്തിലെ ചൂടും കുളിര്‍ക്കാറ്റും, പൊഴിഞ്ഞു വീഴുന്ന കണ്ണിമാങ്ങകളും, പുളിമരവും കൊഴിഞ്ഞു വീഴാറുള്ള പച്ച പുളിങ്ങയും, കവുങ്ങും തോപ്പിലെ പാളയും മണവും, തോട്ടിന്‍ വരമ്പിലെ കൈത്തപ്പൂവിന്റയൂം കവുങ്ങിന്‍ പൂകുല മണവും എങ്ങിനെ മറക്കും.. പാടത്തെ ചേറിന്റെ മണവും.... മാവ് പൂത്ത മണവും.. പിലാവുകളും വീട്ടിലെ വരിക്ക ചക്കയും, പഴം ചക്കയും.. പുതു മഴ പെയ്തുള്ള മണവും, ഓലക്കുടയും, കാല്‍ കുടയും ആ കാല്‍ കുട ഇന്ന് ഓണത്തിനു വരുന്ന മാവേലിയുടേ കയ്യില്‍ മാത്രം കാണുന്നു... ആ പറങ്കി മാവിന്റെ പൂവിന്റെ മണവും, ആ കൈത പൂ മണവും, കവുങ്ങിന്റെ പൂ മണവും ഇന്ന് ഏതു പാരീസ് മെംഡു സ്പ്രേ നമുക്ക് തരും...ആകാശം മുട്ടുന്ന വൈക്കൊലുണ്ടകളും.. മകരമാസത്തെ കുളിര്ക്കാറ്റും കളര്‍ പുരട്ടിയ വിശറിയും ഇന്നില്ലതയീ പകരം ഇന്ന് ..ഫാനും അതല്ലിന്കില്‍ A/C ഉം Cooler സ്ഥാനം പിടിച്ചിരിക്കുന്നു.. പച്ചയും മഞ്ഞയും മാറിമാറി പാറിക്കളിക്കുന്ന പരന്നപാടങ്ങള്‍ ഇന്ന് വാഴയും, കവുങ്ങും, തെങ്ങും, റബ്ബറും നിറഞ്ഞിരിക്കുന്നു അതല്ലാത്തിടം പൂപ്പല്‍ പിടിക്കാത്ത നിറങ്ങള്‍ പാറിപ്പറക്കുന്ന കോണ്‍ക്രീറ്റ് പാടങ്ങളായിരിക്കുന്നു.
മാറ്റങ്ങള്‍ എപ്പോഴും അനിവാര്യമാണ്. കാലം കടന്നുപോയപ്പോള്‍ എന്റെ ഈ കൊച്ചു വയലോരഗ്രാമത്തിനും കുറച്ചു മാറ്റങ്ങള്‍ സംഭവിച്ചു... ഞങ്ങളുടെ ആ ഇടവഴി ഇപ്പോള്‍ റോഢ് ആക്കിയിരിക്കുന്നു, ഞാവല്‍ പഴ മരവും , ചെള്ര പഴ മരവും , ചോര കോട്ട പഴ മരവും , പാണപഴവും,പോട്ടക്കാള മരവും, ആഞ്ഞി ലിപ്പഴ മരവും, അമഭാഴമരവും നിന്നിരുന്ന സ്ഥലം കോണ്‍ക്രീറ്റ് സൗധ്ങ്ങള്‍ പല്ലിളിച്ചു കാണിക്കുന്നു .....
പൂക്കാട്നചീരി പള്ളിയില്‍ മദ്രസയില്‍ പോയിരുന്ന കാലം .. കാലില് കൊമുള്ള കുത്തിയ ഓര്മ... പള്ളിക്കാട്ടിലെ മുള്ള് കുത്തിയാല്‍ വിഷമാണെന്ന് ആളുകള്‍ പറഞ്ഞു പേടിപ്പിച്ച കഥ.....
കോമുള്ള് കാടും, നെല്ലി കുന്നും പറങ്കി മാവും, പൂവും പറങ്കി മാങ്ങയും, പറങ്കി അണ്ടിയും ഉരുണ മാങ്ങയും മാവും , തേക്കിന്‍ തൊടി പോട്ടക്കാള മരവും , നന്നാട്ടുപള്ളിയാലും, തോടേക്കാട്ടു കുന്നും തെക്കേ പാടവും, ചിരട്ടക്കുളവും, റേഷന്‍ പീടികയും, യാതീംഖനയും അവിടത്തെ അന്തേവാസികളും, അവരുടെ ഇരട്ട പേരുകളും ജീവിതത്തിലെ ഒഴിച്ച് കൂടാനാവാത്ത ഓര്‍മകളാണ്, വൈകുന്നേരം ഉണ്ന്റായിരുന്ന വോളീ ബാളും...... ഔട്ട് കുട്ടി ആയീ സീന്യര്‍ കളിക്കാര് വിളിച്ചിരുന്ന ഓമന പേരും .....കഥകള്‍പറഞ്ഞു കൊതി തീരാത്ത പീടികതിണ്ണകളും ഓര്‍മ്മയില്‍ കൂടു കൂട്ടിയ ഒരുപറ്റം സുഹൃത്ത് കൂട്ടവും... joker ബീഡിയും, KMT ബീഡിയും വലിച്ചു രസിച്ചിരുന്ന കൂട്ടുകാരും ആ കാലവും. എങ്ങിനെ മറക്കും ജീവിതത്തില്‍ എന്നും പൊഴിഞ്ഞു പോവാത്ത ഓര്‍മകളാണ്.
പുഴക്കടുവുകളായ ചാണാന്‍ കുണ്ടും, കണ്ണന്‍ കുണ്ടും,... ഞാറാഴ്ഹ്ചകളിലെ ചൂണ്ടല്‍ ഇടല്‍.. എങ്ങിനെ മറക്കും. വെള്ളകുടവുമായ് ഒരു കൂട്ടം ചേമ്പിന്നിലയും, ചിതല്‍ പുറ്റും, വള്ളി പുല്ലിലെ തേനും, വാഴകൂട്ടവും, പാറകൂട്ടവും, മഴവില്ലിനെ വരവേല്‍ക്കാന്‍ കുന്നിന്‍ ചെരിവും, കാലങ്ങളറുത്തു മാറ്റിയ നാടന്‍ മാവിന്‍ കൊമ്പും, എന്തിനും സമ്പല്‍ സമൃദ്ധമീയെന്റെ ആ ഗ്രാമം.
മലഞ്ചരക്ക് കച്ചവടമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. പച്ചക്കറികളും കുരുമുളക്, ചുക്ക് മലഞ്ചരക്കുകള്‍, കോഴിം, കന്നുകാലികളും മുതലായവയം ശേഖരിച്ച് വ്യാഴ്യ്ച അലനല്ലൂര്‍ ചന്തയില്‍ കൊണ്ടു പോയി വില്‍ക്കും.., ഒരു ആഴച്ചക്കുള്ള സാധനങ്ങള്‍ ചന്തയില്‍ നിന്നും വാങ്ങി വെക്കും. ചന്ത കഴിഞ്ഞു വരുന്ന വീട്ടില്‍ അന്ന് സന്തോഷം കൊണ്ട് ഉത്സവം ആയിരക്കും.. കച്ചവടം നഷ്ടമായാല്‍ ദുഖവും.... ചന്ത കഴിഞ്ഞു തലച്ചുമാടായീ വന്നിരുന്ന ഉണക്ക മീന്‍ മോഇദീന്‍ കാക്കയും ഓര്‍മ മാത്രം, വ്യാഴ്യ്ച മാറുന്ന അലനല്ലൂര്‍ PHAR സിനിമയും.... സിനിമ മാറുന്ന ചെണ്ട കൊട്ടി ഉള്ള വരവും... കുട്ടികള്‍ നോട്ടീസിനുള്ള തള്ളും തല്ലും....
കോട്ടപള്ള വെള്ളിയാഴ്ച ചന്തയും, വേനല്‍ കാലങ്ങളിലെ മത പ്രസംഗങ്ങളും, വേനല്‍ കാലത്തെ ഫുട്ബോള്‍ മല്‍സരങ്ങളും, ഗാനമേളകളും, നാടകങ്ങളും അവിടത്തെ കടല കച്ചവടക്കാരും, കുലാബി ക്കാരും, കാള പൂട്ടും… ആനമൈല്‍ ഒട്ടകം കളിക്കാരും, ബലൂണ്‍ കച്ചവടക്കാരും, .... പ്രൈസ് വലിക്കാര്‍.... വെളുത്ത പാല്‍ ഐസ്ക്രീം, സേമിയ ഐസ്ക്രീം.. റൌണ്ട് മിഠായി, പാരീസ് മിഠായി, ഇഞ്ചി മിഠായി ബോംബെ മിഠായി...എല്ലാം നുണന്ജിരുന്ന കാലം...
അയ്യപ്പന്‍ കാവിലെ പൂരവും കച്ചവടക്കാരും, കരുവം കാവിലേക്കുള്ള പാന എഴുന്നളളല്‍ കാണാന്‍.. ആനയെ കാണാന്‍ നാട്ടുകാരുടെ തിക്കും തിരക്കും ... കുട്ടിപ്പാലന്ടെ വെടി പൊട്ടിക്കല്‍ ... കരിമരുന്നു വാസന .... പറ്ക്കാള ക്കളി.... ഭാഗ്യ പരീക്ഷണം നടത്തുന്നവരും കാണാം ചീടുകളി സംഘം, ആനമൈല്‍ ഒട്ടകം കളിക്കാരും, പ്രൈസ് വലിക്കാര്‍, വള കച്ചവടക്കാരും, ബലൂണ്‍ കച്ചവടക്കാരും, ഹലുവ കച്ചവടക്കാരും, സ്പെഷ്യല്‍ ചായക്കടകളും പൂവിളിയുണര്‍ത്തുന്ന ആഘോഷ ങ്ങള്‍... കള്ള്കുടിച്ചു പൂസയീ റോട്ടില്‍ കിടക്കുന്ന വില്ലന്മാരും...വല്യ ഗമയോടെ നടുന്നു നീങ്ങുന്ന പോലീസ് കാരും.. അവരോടു പരിചയം പുതുക്കുന്ന നാട്ടു പ്രമാണിമാരും... പിന്നെ എങ്ങും രണ്ടു ദിവസം ബാലൂനിന്റെയും പീപി വിളി ശബ്ദം ....
അന്നത്തെ ബട്ടന്‍സ് പൊഴിഞ്ഞ ട്രൌസര്‍... സ്കൂള്‍ വിട്ടുവന്നാലുള്ള കളികളും... ചാത്തനും, രാമനും, പശുക്കളും കാളകളും, ആടുകളും, ആട്ടിന്കുട്ടികളും, എരുമകള്‍, പോത്തുകള്‍, തൊഴുത്തും ആട്ടിന്കൂടും ഒരു ഓര്മ മാത്രം ഒന്നും നാട്ടിലില്ല പകരം ..... രാവിലെ പശുവിന്റെ, ആടിന്റെ കരച്ചിലുന്നു... ഇന്ന് പകരം വീടുമുറ്റ്ത്ത് രാവിലെ വരുന്നു... സൈക്കിളില്‍ ബെല്ലടിക്കുന്നു.. പ്ലാസ്റ്റിക് കവറില്‍ മില്മ പശു ..
അന്നത്തെ കോട്ടി കളിയും, മട്ട കളിയും, ആഞ്ഞിലി പമ്പരo, കുട്ടിയും കോലും കളി, പമ്പരo കുത്തും ……. ചാവല്‍ വള്ളി കൊണ്ടുള്ള കൊത്തള് കെണിയും, കാട്ടു കോഴി കെണിയും ..... ഇന്ന് നാട്ടിലും കാട്ടിലും ഇല്ലാ...
കാലം വിത്തു വിതച്ച ഈ മാറ്റങ്ങള്‍ക്കിടയിലും പഴയ കാലത്തിണ്റ്റെ ഓര്‍മകളുണര്‍ത്തികൊണ്ട് കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ.. പുതിയ കുറെ CONCRETE സൌധങ്ങള്‍ ഒഴികെ ... ഞങ്ങളുടെ ആ ചെറിയ പള്ളികൂടങ്ങള്‍ ഇന്നും അതുവഴിപോകുമ്പോള്‍ ആ പഴയ കാലത്തിണ്റ്റെ ഗന്ധമുണ്ട്, ഓരോ മണല്‍ തരിക്കും ഓരോ കഥ ഉണ്ട്ട്... അവിടുത്തെ ക്ളാസ്മുറികളിലെ ബഹളത്തിണ്റ്റെ മാറ്റൊലികളുടെ മുഴക്കവും കാതിലെത്തും... സ്ലേറ്റ് മായ്കാന്‍ ഉപയോഗിച്ച വെള്ളത്തണ്ടും, ചെന്ബരതി ഇലയും ഇന്നും കാണുമ്പൊള്‍.. പുഞ്ചിരിക്കുന്നു ....ആദ്യാക്ഷരം കുറിച്ച ഞങ്ങളുടെ ആ കൊച്ചു ഗ്രാമത്തിലെ AMLP, AUPS, GOHS സ്കൂകളും കൃഷ്ണന്‍ മാഷും ചാക്കോ മാഷും , നാലുകണ്ടം സ്കൂളിലെ അച്യുതന്‍ മാഷും, ഉമ്മര്‍ മാഷും, കുഞ്ഞമ്മ ടീച്ചറും. നഷ്ടപെട്ട ബാല്യത്തിണ്റ്റെയും കൊച്ചു സൌഹ്ര്‍തങ്ങളുടെയും ഓര്‍മകളുടെ സ്മാരകമായി ഇന്നും ഞങ്ങളുടെ ആ സ്കൂള്‍ പുതിയ തലമുറകള്‍ക്ക് പുത്തനറിവ് പകര്‍ന്ന് കൊടുക്കുന്നു.....
കമ്പിം, കത്തും അന്ജക്കാരനും, പോസ്റ്റുമാന്‍ കുഞ്ഞിരാമനും രജിസ്റ്റര്‍ കത്തും, മണിഓറ്ഡര്‍ ഇല്ലാത്തക്കാലം... പകരം ടെലിമണിയൊ....കുഴല്‍ പണമോ സ്ഥാനം പിടിച്ചിരിക്കുന്നു... രാത്രി പൂസായീ പാട്ട് പാടിയുരുന്ന ചക്കിയും, കുപ്പനും, കുഞ്ഞക്കാനും ഇല്ലതായീ... തോറ്റം പാട്ടും , തോറ്റം തുടി കൊട്ടും ഇല്ലതായീ..
അതുപോലെ തന്നെ പാടത്തു ഉഴുതിരുന്ന കാളകള്‍ അപ്രത്യക്ഷമായിരിക്കുന്നു പകരം ട്രാക്ടറുകള്‍ അവിടെ സ്ഥാനം പിടിച്ചു കഴിഞ്ഞിരികുന്നു.. പുതിയ തലമുറയ്ക്ക് കൊയ്തുകാലം എന്തെന്ന് അറിയില്ല..കൊയ്തു കാലം കഴിഞ്ഞാല്‍ പുതു നെല്ല് കൊണ്ട് അവില്‍ ഇടിക്കുന്ന ശബ്ദം എല്ലായിടത്തും കേള്‍ക്കാമായിരുന്നു, കൊയ്തുന്ശേഷം മുറ്റത്തു ആകാശം മുട്ടുന്ന വൈക്കൊലുണ്ടകളും... എന്നാല്‍ ഇന്ന് ഉണങ്ങാന്‍ ഇട്ടിരിക്കുന്ന റബ്ബര്‍ ഷീറ്റുകളാണുകാണുക ...ഇങ്ങിനെയുള്ള ചെറിയ ചെറിയ വലിയ വലിയ മാറ്റങ്ങള്‍.
ലോകത്തെവിടെയും മണിക്കൂറുകള്‍ക്കുളളില്‍ ഇന്നു പറന്നെത്താനാകുന്നു.എന്നാല്‍ ഈ വലിയ പറക്കലുകള്‍ക്കിടയിലും നമുക്ക് അനുദിനം നഷ്ട്പ്പെടുന്നതാണ് നമ്മുടെ ഗ്രാമങ്ങള്‍ . എന്തിനും സാക്ഷിയായി.. ഒരു ജന്മം വീണ്ടും ബാക്കി....!!!
ആശുപത്രികളില്‍നിന്നും അന്നു ലഭിച്ചിരുന്നത് മരുന്നുവെള്ളമായിരുന്നു, ഗുളികകള്‍ ഉണ്ടായിരുന്നില്ല. മരുന്നു വാങ്ങുന്നതിന് കുപ്പികളുമായാണ് ആശുപത്രികളിലും സ്വകാര്യ ഡോക്‌ടര്‍മാരുടെ ക്ലിനിക്കുകളിലും ആളുകള്‍ എത്തിയിരുന്നത്. ആയുര്‍വേദ വൈദ്യന്മാര്‍ രോഗത്തിന് ചികിത്സിക്കാന്‍ നല്‍കിയിരുന്നത് ഗുളികകളായിരുന്നു. ഇന്നത്തെ പോലെ കഷായവും കുഴമ്പും ആയുര്‍വേദ വൈദ്യന്മാര്‍ വിറ്റിരുന്നില്ല. കഷായകുറിപ്പടി വൈദ്യര്‍ എഴുതിത്തരും. അതിന് ആവശ്യമായ പച്ച മരുന്ന് ഓരോ വീടുകളുടെയും തൊടിയില്‍ നട്ടു വളര്‍ത്തിയിരിക്കും. വീടുകളില്‍ വളര്‍ത്താനാവാത്ത മരുന്നുകളെ അങ്ങാടി മരുന്ന് എന്ന് വിളിച്ചിരുന്നു. കഷായവും എണ്ണയും നെയ്യും കുഴമ്പുമെല്ലാം ആവശ്യത്തിനനുസരിച്ച് ഓരോ വീടുകളിലും ഉണ്ടാക്കുകയായിരുന്നു പതിവ്.
എത്ര എത്ര മനോഹരമായിരുന്നു ആ കൊച്ചു ഗ്രാമത്തില്‍ ഞങ്ങളുടെ ആ ബാല്യ കാലം.. ഓര്‍ത്തു ഓര്‍ത്തു മതി തീരാത്ത ഓര്‍മ്മകള്‍ .... വിപണിയുടെ വിപുലീകരണവും, ഗതാഗത സംവിധാനത്തിന്റെ വളര്‍ച്ചയും, വാര്‍ത്താ വിതരണ ശൃംഖലയും സമൂഹത്തെ മാറ്റി മറിച്ചു. ഈ തലമുറയ്‌ക്ക് ആ പൂര്‍വ ഗ്രാമ വ്യവസ്ഥയെക്കുറിച്ച് ഒരറിവും ഇല്ല. ഗ്രാമ വ്യവസ്ഥയില്‍ മാത്രമല്ല കുടുംബ വ്യവസ്ഥയിലും വമ്പിച്ച മാറ്റമാണുണ്ടായത്. ഒന്നോ രണ്ടോ കുട്ടികള്‍ എന്ന ഗവണ്‍മെന്റിന്റെ മുദ്രാവാക്യം ആദ്യകാലത്ത് പുച്ഛിച്ചു തള്ളിയിരുന്നവര്‍പോലും പേരക്കുട്ടികള്‍ ഒന്നോരണ്ടോ ആയി ചുരുങ്ങുന്നതുകണ്ട് അത്ഭുതപ്പെടുകയാണ്. മതപരമായ വിലക്കുകള്‍ നിലനിന്നിട്ടും കുടുംബങ്ങളില്‍ അത്യപൂര്‍വമായി മാത്രമേ മൂന്നു കുട്ടികള്‍ ജനിക്കുന്നുള്ളൂ..
ഗ്രാമജിവിതം ആകെ മാറി മറിഞ്ഞിരിക്കുന്നു. നേരം പുലര്‍ന്നാല്‍ രാവിലെ നടന്നു പോയിരുന്ന, വട്ടതൂരില്‍നിന്നും ഓട വെട്ടാന്‍ പോയിരുന്ന പറയാന്മാരും, മരം ഈര്‍ച്ച്ക്കാരും ,മരംവെട്ടുകാരും, NSS Estate ലേക്ക് ചെമ്പ് തൂക്ക് പാത്രവും തൂകി പണിക്കു പോയിരുന്നവരും ഇല്ലാതായ്...ഫ്യൂഡല്‍ വ്യവസ്ഥയുടെ തണലിലായിരുന്നു അന്നത്തെ ഗ്രാമ ജീവിതം. ഓരോ ഗ്രാമത്തിലും വിവിധ തൊഴില്‍ ചെയ്യുന്ന കുടുംബങ്ങളുണ്ടായിരുന്നു. കുലത്തൊഴില്‍ എന്ന പേരിലായിരുന്നു ഈ തൊഴിലുകള്‍ അറിഞ്ഞിരുന്നത്. ചെറുമക്കള്‍, പാണന്മാര്‍, പറയനമാര്‍,കൊല്ലന്മാര്‍, തട്ടാനും, ആശാരിമാര്‍, മണ്ണാന്മാര്, കൊറയന്മാര്, കൊഴ്പ്പന്മാര്‍, ആളന്മാര്... എന്നിങ്ങനെ പല പല ജാതികള്‍ ... അമ്മിയും അമ്മി കൊത്തുകാരും, കുട നന്നാക്കുന്നവരും, കത്തി അണക്കുന്നവരും ....ഇല്ലാതായി.. കുലത്തൊഴിലുകളുടെ ഭിത്തി ഭേദിച്ച് ആദ്യം എത്തിയത് തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു.. ഇപ്പോള്‍ പല നാട്ടുകാരും ഉണ്ട്...
ഇന്ന് എ ല്ല)0 സീരിയല്‍ ആയീ, സിനിമ ആയീ കവിതകളായീ അതല്ലങ്കില്‍ കഥകളായി നമ്മുടെ ഓര്‍മ്മകളേ തട്ടി ഉണര്‍ത്തുന്നു .. എല്ലാം ഇന്നും ജോലിക്കിടയില്‍ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ ടെസ്ക്ടോപില്‍ അല്ലങ്കില്‍ screen saver അല്ലങ്കില്‍ ടെലിവിഷനു മുന്‍പിലും ആയോ ദിവസവും ആസ്യദിക്കും...... ഓണ സദൃക്ക് പ്ലാസ്റ്റിക്ള ഇലയും ഓണപ്പൂക്കാര്‍ക്ക് പ്ലാസ്റ്റിക് പൂവും........ മുല്ലപ്പൂവിനും പനനീര്‍പ്പൂവിനും പകരം പ്ലാസ്റ്റിക് പ്പൂവ് സ്ഥലം പിടിച്ചിരിക്കുന്നു.... കൊഴിഞ്ഞ മുടിക്ക് Gulf Gate ...നരച്ച മുടിക്ക് Black Henna അതല്ലങ്കില്‍ Godarej അതല്ലങ്കില്‍ Peacock നിറം പകരുന്നു നീളമുള്ള പെണ്‍മുടിക്ക് കൃത്രിമ മുടി, മുഖ്ത്തിനു ചുണ്ടിനും കൃത്രിമ നിറവും ... അങ്ങിനെ മനസും ഹൃദയവും മനുഷ്വനും കൃത്രിമം... പ്ലാസ്റ്റിക് പോലെ ... എല്ലാം കൃത്രിമം...പണത്തിനു വേണ്ടി എന്തും ചെയ്യുന്നു.....
ഇന്ന് ഗള്‍ഫ് പ്രവാസിക്ക് എ ല്ല)0 മണല്‍ വിരിച്ച നഗരത്തിലെ ജീവിതത്തില്‍ ലയിച്ചു തീരുന്നു ... സമയമില്ലാ നമുക്കൊന്നിനും, തിരക്കുള്ളവരല്ലോ നമ്മള്‍...!
സമയമില്ലാസ്വദിക്കാന്‍, പ്രകൃതി സൌന്ദര്യം പോലും...! നഷടമാവുന്നൂ നമുക്കു,
ഗ്രാമവും നാം വളര്‍ന്ന മണ്ണും..! സമയമില്ലോര്‍ക്കാന്‍, ആ ഗ്രാമത്തിന്‍ ഓര്‍മകള്‍ പോലും..! ഓടുന്നൂ നാം പുരോഗതി മാത്രം ലക്ഷ്യം..! അറിയുന്നില്ല നാം
വിട്ടകലുന്ന നാട്ടിന്‍ പുറം..! നട്ടിന്‍ പുറം ഇപ്പൊള്‍ വെറും കഥകളില്‍ മാത്രം..!
അണ്ണാനും, തത്തയും, തുമ്പിയും , പൂമ്പാറ്റകളും എല്ല)0 ...കുറ്റിയും മുല്ലയും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അന്യം..! ഓര്‍ക്കുവാന്‍ ബാല്യമില്ല..
പിഞ്ചോമനകള്‍ക്ക്..! കാളവണ്ടിയും, പോത്തുവണ്ടിയും, റാന്തലും, വീട്ടിലെ ചിരവയും, മുറവും, പായയും, പരമ്പും ഉരലും, ഉലക്കയും, കിണ്ടിയും, കൊളാബിയും,മെതിവടിയും എന്നിങ്ങനെ അറിയാത്ത പഴയ പേരുകളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്......പിഞ്ചോമനകള്‍ക്ക്..! അണ്ണാനും, തത്തകള്‍ക്കും, തുമ്പികള്‍ക്കും , പൂമ്പാറ്റകള്‍ക്കും പകരം നാലു ചുമരിന്‍ നിശബ്ദതയുടെ സുഹൃത്തായ് മാറിടുന്നൂ അവര്‍..! ജീവിതം ഒരു വിരല്‍ തുംബിലീക്ക് മാറിയിരിക്കുന്നു... കമ്പ്യൂട്ടര്‍ മോണിറ്ററില്‍ ടെസ്ക്ടോപില്‍ അല്ലങ്കില്‍ screen saver അല്ലങ്കില്‍ ടെലിവിഷനു മുന്‍പിലും ......
അവരുടെ സംസാര വിഷയം Junk foods കളായ Pizza, Donalds, Burger, Broasted, Cola.. അതല്ലങ്കില്‍ ഹാരി പോര്ടരും, ഉം Super Man Games ഉം PC Games ഉം വെബും, ഓര്‍ക്കൂട്ടും, ഫേസ്ബുക്കും, ബ്ലോഗ്ഗും, ഗ്രൂപ്പും, ഫ്ലാഷും, അതല്ലങ്കില്‍ wetern റോക്കും, പോപും, ഡാന്‍സ്, അതല്ലങ്കില്‍ Desk Top ഉം Lap Top ഉം Palm Top ഉം Cell Phone Internet ഉം Intranet, Networks ഉം Programming ഉം Chating ഉം e-mail, Search Egnines മാണ് പരിചയം..! അക്ഷരങ്ങള്‍ മാറിമറിയുന്നൂ വിരല്‍ തുമ്പിലൂടെ..! തുടരുന്നുയ് ഈ യാത്ര..! നമ്മെ വളര്‍ത്തിയ ഗ്രാമത്തെ വിട്ട്..! ഹൃദ്യമാം ബാല്യകാലമൊര്‍ക്കതെ..!
എങ്ങും വിഷം, പുക തുപ്പുന്ന ഫക്ടറികല്‍; മാലിന്യകൂമ്പാരം;അംബര ചുംബികള്‍; തിരക്കെറിയ മനുഷ്യര്‍; വാഹനങ്ങള്‍; കാതടപിക്കുന്ന കോലാഹളം;അതിനിടയില്‍ നിലവിളി;രക്തത്തില്‍ പിടയുന്ന മനുഷ്യന്‍;പിന്നെ, ശവം....!!!!!!! പിന്നെ മോര്‍ച്ചറിയില്‍ നീണ്ട നിദ്ര .. സ്വാധീന മുള്ളവര്‍ക്ക് (വാസ്ത) വേഗം പുറത്തിറങ്ങാം..ശവം വേഗം നാട്ടിലെത്തും.. അല്ലാത്തവര്‍ മാസങ്ങള്‍ നീളുന്ന മോര്‍ച്ചറി നിദ്ര ... അതല്ലാത്തവര്‍ കുടവയറും, ഷുകരും, കൊളെസ്ട്രോലും, ബ്ലഡ് പ്രെഷരും അതല്ലങ്കില്‍ കിഡ്നിയില്ലാതെ, ഹാര്‍ട്ട് ഇല്ലാതെ നാട്ടിലേക്ക് തിരിക്കുന്നു ...നാട്ടില്‍ ചെന്നാല്‍ ഇവനെ പഴയ പ്രവാസി എന്ന ഓമന പ്പേരോടെ അറിയപ്പെടുന്നു അതല്ലാത്തവര്‍ പിന്നെ കഷ്ണടിയും, നരച്ച മുടിയും വെറും കയ്യോടെയ് നാട്ടിലേക്കു മടങ്ങുന്നു......സമ്പാദിച്ചു മടങ്ങുന്നവര്‍ അഞ്ചു ശതമാനം എന്നാണ് സര്‍ക്കാര്‍ കണക്കു റിയാലിന്റെയ് , ദിര്‍ഹമിന്റെ, ഡോളറിന്റെ മറവില്‍ ജീവിതം മറഞ്ഞു പോകുന്നു ...
ഒരുപക്ഷെ വികസനം എന്നു ഓമനപ്പേര് നല്‍കി.... എങ്ങനെയുളളതായിരിക്കണം എന്നതാണ് ഈ മാറ്റത്തിന്റെ കാരണം. നമ്മുടെ ഗ്രാമങ്ങള്‍ എല്ലാം തന്നെ ഇന്ന് ഉപനഗരങ്ങളായിരിക്കുന്നു. നമ്മുടെ വീട്ടില്‍ നിന്നിറങ്ങിയാല്‍ നഷ്ടപ്പെടുന്ന ഗ്രാമങ്ങള്‍ എന്നത് വെറും കാടുകളുടെയും വയലുകളുടെയും നഷ്ടപ്പെടലല്ല മറിച്ച് ഒരു ഗ്രമീണ സംസ്ക്കാരത്തിന്‍റെ തകര്‍ച്ച കൂടിയാണ്. മനുഷ്യത്ത്വത്തിന് വിലയുളളതും അയല്‍പക്കങ്ങളുടെ സജീവ സാനിധ്യം സാമൂഹിക ജീവിതത്തെ പോഷിപ്പിച്ചിരുന്നതുമായ ഗ്രാമ സംസ്ക്കരത്തിനു പകരം ഇന്ന് മതിലുകളാല്‍ മണ്ണിനേയും മനുഷ്യനേയും വേര്‍തിരിച്ച് നിര്‍ത്തുന്നതും മണ്ണില്‍ നിന്ന് പരമാവധി അകന്ന് നില്ക്കുന്ന ഫ്ലാറ്റ് സംസ്ക്കാരവും എന്തും വിനോദമാക്കി മറ്റിക്കളയുന്ന ഉപഭോക്തൃ സംസ്ക്കരവുമാണ്.
ഇനിയും ആ നാളുകള്‍ ജീവിതത്തിലേക്ക് തിരിച്ചു വരുമോ.... അതല്ലങ്കില്‍ ആ നാളുകള്‍ നമ്മുടെ വരും തലമുറയ്ക്ക് ആസ്വദിക്കാനാകുമഒക്കനകുമോ....
കാലമേ നിനക്കു തിരികെപോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍....!!! നഷ്‌ട്ടപ്പെട്ട ബാല്യത്തെ തിരികെ ലഭിച്ചിരുന്നെങ്കില്‍....!!! ഗ്രാമത്തിന്റെ തുടിക്കന്ന ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന
എന്തും മനസിന്റെ മണിച്ചെപ്പില്‍ മായാതെ കിടക്കട്ടെ ....
എന്തിനോ തിരയുന്ന മനസും, ആ താളത്തിനൊഴുകുന്ന നമ്മളും, ഈ യാത്ര എവിടെക്കു..? അതില്‍ പരിജയപെടുന്ന ചിലര്‍ എത്ര കമ്പനികള്‍ ... എത്ര രാജ്യക്കാര്‍, എത്ര ഭാഷക്കാര്‍, എത്ര ജാതിക്കാര്‍..ഇനി എത്ര? ശ്രമിചിട്ടും മറക്കാന്‍ കഴിയാത്ത മുഖങ്ങള്‍..!!! അതിനിടയില്‍.. ഓടിയൊളിക്കുന്ന ചില മുഖങ്ങളും...!! ജീവിതന്റെ യാത്രയില്‍ എത്ര മുഖങ്ങള്‍ കണ്ടു ... എത്ര മുഖങ്ങള്‍ പൊഴിഞ്ഞു പോയീ.... ഇനി എത്ര കാണാനിരിക്കുന്നു......
ഇന്നത്തെ ഗ്രാമങ്ങള്‍ നമുക്ക് തിന്നാനൊന്നും തരാന്‍ കഴിയാത്തതായിരിക്കുന്നു. അതിനാല്‍ തന്നെ നമുക്ക് നഗരത്തിന്‍റെ സാധ്യതകളും സൌകര്യങ്ങളും വേണം.ചില ഗ്രമീണ നന്മകള്‍ മനുഷ്യത്ത്വത്തിന്‍റെ രൂപത്തിലും ബന്ധങ്ങളുടെ രൂപത്തിലും എന്നും കൂടെയുണ്ടാവാന്‍ നാം ശ്രമിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമായിരിക്കുന്നു. ഏത് വിശാല നഗരമധ്യത്തിലും ഇത്തിരി ഗ്രാമീണതയും നമുക്ക് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതിനായീ ഈ ഉള്ളവന്‍ ജിദ്ദയില്‍ ഒന്നാം നിലയുടെ ബാല്‍ക്കണിയില്‍, കറി വേപ്പും, മുരിങ്ങയും, അരിമുള്കു, കൃഷ്ന്ന തുളസീ, കോവക്ക, കഞ്ഞി കൂര്‍ക്കള്‍, ചേമ്പ്, ചേന എന്നിവ നട്ട് വളര്‍ത്തിയിരിക്കുന്നു.. ഈ ലിങ്ക് നോക്കുക. http://www.flickr.com/photos/naserpoolamanna/
വായിച്ചു നോക്കി അഭിപ്രായ പറയുക
e mail:naserpoolamanna@gmail.com
Post a Comment